Saturday, December 11, 2010

പ്രണയത്തിന്‍റെ മരണ ദിനത്തില്‍

ഇന്ന് നവംബര്‍ 27
എന്‍റെ പ്രണയത്തിന്‍റെ
രണ്ടാം ചരമവാര്‍ഷികം.


വെണ്ണക്കല്ലിന്‍റെ നിഷ്കളങ്കതയോ
സ്നേഹത്തിന്‍റെ അനശ്വരതയോ
അവകാശപ്പെടാനില്ലാത്ത




എന്‍റെ പ്രണയം
എനിക്ക് സമ്മാനിച്ചത്
താജ്മഹലായിരുന്നില്ല.
ഹൃദയത്തിന്‍റെ മൃദുലതയില്‍ക്കിടന്ന്
പിടഞ്ഞു മരിച്ച ആ പ്രണയം
മുള്‍ചെടികള്‍ക്കിടയില്‍,
വിലാസമില്ലാതെ,
അനാഥമായിക്കിടക്കുന്ന
ഒരു ശവകുടീമായിരുന്നു
പണിതുയര്‍ത്തിയത്


ഇന്ന് ഓര്‍ക്കാനിഷ്ടമില്ലാത്തയീ
ഓര്‍മ മന്ദിരത്തിനരുകിലിരുന്ന്
കരയാതെ, അസ്തമയത്തിലേക്കുറ്റുനോക്കി
എണ്ണിക്കൊണ്ടിരിക്കുകയാണ്.


കൊഴിഞ്ഞ പ്രണയത്തിന്‍റെ
നിറമറ്റ, ജീവനറ്റ ഇതളുകള്‍.



- മുല്ലപ്പൂ

3 comments:

HAINA said...

കവിത നന്നായിരിക്കുന്നു

Unknown said...

feel like true lines from heart

മുല്ലപ്പന്തല്‍ said...

നന്ദി ഹൈന , ഷാരോണ്‍

Post a Comment