ഇന്ന് നവംബര്‍ 27
എന്‍റെ പ്രണയത്തിന്‍റെ
രണ്ടാം ചരമവാര്‍ഷികം.
വെണ്ണക്കല്ലിന്‍റെ നിഷ്കളങ്കതയോ
സ്നേഹത്തിന്‍റെ അനശ്വരതയോ
അവകാശപ്പെടാനില്ലാത്ത
എന്‍റെ പ്രണയം
എനിക്ക് സമ്മാനിച്ചത്
താജ്മഹലായിരുന്നില്ല.
ഹൃദയത്തിന്‍റെ മൃദുലതയില്‍ക്കിടന്ന്
പിടഞ്ഞു മരിച്ച ആ പ്രണയം
മുള്‍ചെടികള്‍ക്കിടയില്‍,
വിലാസമില്ലാതെ,
അനാഥമായിക്കിടക്കുന്ന
ഒരു ശവകുടീമായിരുന്നു
പണിതുയര്‍ത്തിയത്
ഇന്ന് ഓര്‍ക്കാനിഷ്ടമില്ലാത്തയീ
ഓര്‍മ മന്ദിരത്തിനരുകിലിരുന്ന്
കരയാതെ, അസ്തമയത്തിലേക്കുറ്റുനോക്കി
എണ്ണിക്കൊണ്ടിരിക്കുകയാണ്.
കൊഴിഞ്ഞ പ്രണയത്തിന്‍റെ
നിറമറ്റ, ജീവനറ്റ ഇതളുകള്‍.
- മുല്ലപ്പൂ