Monday, April 4, 2011

കഥയില്‍...

കാറ്റിലൂടെ കഥ
പറന്നു വന്നു.
തോളതിരുന്ന സുഹൃത്ത്
തിന്നു തീരാറായ ചെവിയിലേക്ക്
അത്, അനുവാദമില്ലാതെ
കടന്നു ചെന്നു.
കഥയെന്നെ നാടിന്‍റെ മണവും
നാട്ടുകാരുടെ നിറവും ഓര്‍മിപ്പിച്ചു.
കഥയിലെന്‍റെ വീടിന്‍റെ നൊമ്പരവും
അമ്മയുടെ കണ്ണീര്‍നനവുമുണ്ടായിരുന്നു.
കഥയ്ക്കെന്‍റെ കഴിഞ്ഞകാല
കനല്ചൂടുണ്ടായിരുന്നു.
കഥയ്ക്കെന്‍റെ വരാനിരിക്കും
വിപത്താകും ഭാവിയുടെ നിലവിളിയുണ്ടായിരുന്നു.

- മുല്ലപ്പൂ.

പച്ചമഴ

ഇവിടെ മഴയാണ്...
ചിന്തകളുടെ ചിതയിലൂടെ,
പോയകാലത്തിന്‍റെ
ഓര്‍മ്മചൂടുകളിലൂടെ,
പുതിയ വിലാസത്തിലെ
മാഷിമണങ്ങളിലൂടെ,
ഹൃദയതിലെങ്ങോ
വീണ്ടും പൂവിട്ട
അഞ്ചിതല്‍ക്കവിതയിലൂടെ,
നിന്‍റെ ഭ്രാന്തിന്‍റെ,
എന്‍റെ പകല്‍സ്വപ്നങ്ങളുടെ,
പിന്നെ,
ഒന്നിച്ചെഴുതാമേന്നേറ്റ
എഴുതാക്കവിതയുടെ
വരികള്‍ക്കിടയിലൂടെ
അതു പെയ്യട്ടെ,
നീ പറഞ്ഞ
വെളുത്ത നിറമുള്ള
പച്ചമഴ....

- മുല്ലപ്പൂ.