ഇവിടെ മഴയാണ്...
ചിന്തകളുടെ ചിതയിലൂടെ,
പോയകാലത്തിന്‍റെ
ഓര്‍മ്മചൂടുകളിലൂടെ,
പുതിയ വിലാസത്തിലെ
മാഷിമണങ്ങളിലൂടെ,
ഹൃദയതിലെങ്ങോ
വീണ്ടും പൂവിട്ട
അഞ്ചിതല്‍ക്കവിതയിലൂടെ,
നിന്‍റെ ഭ്രാന്തിന്‍റെ,
എന്‍റെ പകല്‍സ്വപ്നങ്ങളുടെ,
പിന്നെ,
ഒന്നിച്ചെഴുതാമേന്നേറ്റ
എഴുതാക്കവിതയുടെ
വരികള്‍ക്കിടയിലൂടെ
അതു പെയ്യട്ടെ,
നീ പറഞ്ഞ
വെളുത്ത നിറമുള്ള
പച്ചമഴ....
- മുല്ലപ്പൂ.

0 comments:
Post a Comment